ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2ൽ വില്ലനാകാൻ അഭിഷേക് ബച്ചൻ !!

ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2ൽ വില്ലനാകാൻ അഭിഷേക് ബച്ചൻ എത്തുമെന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ. ഇക്കാര്യത്തിനായി ശങ്കർ ആദ്യം സമീപിച്ച അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർക്ക്‌ ഡേറ്റ്‌ പ്രശ്‌നത്തിൽ പെട്ടത് കൊണ്ട് ആ അവസരം ഇപ്പോൾ അഭിഷേകിൽ എത്തിയിരിക്കുകയാണെന്നാണ് കോളിവുഡിൽ നിന്നുള്ള സംസാരം.

Indian 2 Poster

രവിവർമൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് ആണ്. കാജൽ അഗർവാൾ, കമൽ ഹാസ്സൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു. ലൈക പ്രൊഡക്ഷൻ ആണ് ചിത്രം നിർമ്മിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments