കൊവിഡ് സ്ഥീരീകരിച്ചതോടെ ബെഡ്റെസ്റ്റിൽ; നിസാരമായി കാണരുതെന്ന മുന്നറിയിപ്പുമായി നടൻ

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് പ്രശസ്ത സീരിയൽ താരം ഹിമാൻഷ് കൊഹ്ലി. താരത്തിന്റെ കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. അച്ഛനും അമ്മയും സഹോദരിയ്ക്കുമാണ് ആദ്യം കോവിഡ് പോസിറ്റീവായത്. അവര്‍ രോഗമുക്തിയിലേക്ക് നീങ്ങുന്നതിനിടെയാണ് ഹിമാൻഷിനും രോഗം ബാധിച്ചത്.

രോഗാവസ്ഥയെക്കുറിച്ച് ഹിമാൻഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കോവിഡിനെ തമാശയായി കരുതരുതെന്നും രോഗബാധിതരാവാതിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് രോഗബാധിതനായ വിവരം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ഞങ്ങള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ടെന്നും അത‌ുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നുമാണ് ചിന്തിച്ചിരുന്നുവെന്നും എന്നാൽ മറിച്ചാണ് സംഭവിച്ചതെന്നും താരം പറയുന്നു.

തന്റെ കുടുംബത്തിലെ നാലു പേര്‍ക്ക് വ്യത്യസ്തമായ രോഗലക്ഷണങ്ങളായിരുന്നു. ആരെയും പേടിപ്പിക്കുന്നില്ല എന്നാൽ പലരീതികളിലാണ് രോഗം പിടിപെടുക. നിസ്സാരമായി കാണരുതെന്നും രോഗത്തില്‍ നിന്ന് സുരക്ഷിതമാകാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും താരം കുറിച്ചു.