എസ് പി ബി ചേട്ടനായി അഭിനയിച്ചു; അദ്ദേഹത്തിന്റെ ഹിറ്റുകളിൽ പലതും പാടി അഭിനയിക്കാനും ഭാഗ്യമുണ്ടായി; ഓർമ്മകൾ പങ്കുവച്ച് നടൻ റഹ്മാൻ

സിനിമാസംഗീത ലോകത്തിന് കനത്ത നഷ്ടം സമ്മാനിച്ചാണ് 2020 കടന്നുപോകുന്നത്. ചലച്ചിത്ര പിന്നണിഗാനരംഘത്തെ അതികായനായിരുന്നു അന്തരിച്ച എസ് പി ബാലസുബ്രഹ്മണ്യം. സിനിമാപ്രവർത്തരെല്ലാം തന്നെ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ എസ് പി ബിയോടൊപ്പം അഭിനയിച്ച ഓർമ്മകളാണ് നടൻ റഹ്മാൻ പറയുന്നത്.

‘എസ്പിബി എന്ന അതുല്യ ഗായകനും ഞാനും ചേട്ടനും അനുജനുമായി അഭിനയിച്ച ചിത്രമുണ്ട്. ‘പാട്ട് പാടവാ’. അദ്ദേഹവുമായി വ്യക്തിപരമായി അടുക്കാന്‍ കൂടുതല്‍ അവസരം കിട്ടിയത് അന്നാണ്. താന്‍ കൂടി അഭിനയിക്കുന്ന ചിത്രമായിട്ടും അദ്ദേഹം തന്റെ മാസ്മരിക ശബ്ദത്തില്‍ എനിക്കുവേണ്ടി അതില്‍ പാടി. അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ചിലത് പാടി അഭിനയിക്കാന്‍ അവസരം കിട്ടിയത് മഹാ ഭാഗ്യമായി കാണുന്നു. റഹ്മാൻ പറഞ്ഞു.

ആ ചിത്രത്തിലെ തന്റെ നായക കഥാപാത്രം ഒരു ഗായകനായിരുന്നുവെന്നും ഇളയരാജ സാറും അഭിനയിച്ച ഗാനരംഗത്തില്‍ താൻ പാടിയഭിനയിച്ചത് മനസിൽ എസ് ബി ബിയെ ഓർത്തുകൊണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

നീ പാതി നാന്‍ പാതി എന്ന ചിത്രത്തിലെ നിവേദ എന്ന ഗാനവും എടുത്ത് പറയുകയാണ് റഹ്മാൻ . ആ ഒരു വാക്ക് മാത്രമാണ് ആ പാട്ടിലുള്ളത്. നിവേദാ എന്ന ഒരു വാക്ക് തന്നെ ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ ഒരു മുഴുനീള പാട്ടാക്കി അദ്ദേഹം പാടുകയായിരുന്നുവെന്നും താരം ഓർമ്മിക്കുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...