കാലം ഒരുപാട് മാറി; എനിക്കിപ്പോൾ 50 വയസായി; അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുവെന്ന് കനക

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരുകാലത്തെ മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന കനക. ദൃശ്യമാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും നടി തന്നെ നേരിട്ട് അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വന്ന കനകയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഞാൻ സിനിമയുടെ ഭാഗമായിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസ്സിനടുത്തായി. കാലം ഒരുപാടു മാറി ഇനിയെല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം,മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര മേഖലയിലും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് സിനിമയിൽ നിന്ന് വിട്ട് നിന്നത്. 2000–ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്.

ഈ കാലയളവിൽ കനകയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ  നിറഞ്ഞുനിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു ഇതിൽ പ്രധാനം. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും അമ്മയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്നും കനക തുറന്നടിച്ചിരുന്നു.  ഒടുവിൽ എല്ലാ വിവാദങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് താരം ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...