നടി ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരവും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഖുശ്ബു. ദൈവാനുഗ്രഹത്താല്‍ താന്‍ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ഒപ്പം അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രവും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.