Wednesday, September 16, 2020

നടി മീനയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി താരങ്ങൾ, ദൃശ്യം രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നായികയാണ് മീന. ബാലനടിയായി വന്ന് നായികയായി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനിന്ന് ജന്മദിനമാണ്. 1976 സെപ്തംബർ 16 ന് ചെന്നൈയിലാണ് മീനയുടെ ജനനം. ചെന്നൈ സ്വദേശികളായ ദൊരൈരാജ് മല്ലിക ദമ്പതികളുടെ മകളാണ്. മികച്ച ഭരതനാട്യം നർത്തകികൂടിയാണ് മീന. പിന്നണിഗായികയായും കഴിവുതെളിയിച്ചിട്ടുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനീയറായ വിദ്യാസാഗറാണ് മീനയുടെ ഭർത്താവ്. മകൾ നൈനിക വിജയുടെ തെറി എന്ന തമിഴ്ചിത്രത്തിലഭിനയിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത മിടുക്കിയാണ്. കുട്ടിത്താരത്തിന് ഇന്ന് തെന്നിന്ത്യയിൽ ആരാധകരേറെയുണ്ട്. നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലൂടെ നായികയായി മലയാളത്തിൽ സാന്ത്വനമായിരുന്നു ആദ്യ ചിത്രം.

Meena with daughter Nainika

തമിഴിലും തെലുങ്കിലും തിരക്കേറിയെങ്കിലും മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ നായികയായി താരമെത്തി. മീന- മോഹൻലാൽ ജോഡിയാണ് മലയാളികൾ ഏറെ പ്രിയം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമല്ല താരം. എങ്കിലും ആരാധകരും സഹതാരങ്ങളുമെല്ലാം ആശംസകൾ നേരുന്നുണ്ട്.

Happy Birthday Meena and Welcoming you to the sets of #Drishyam2

Gepostet von Mohanlal am Dienstag, 15. September 2020

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മീനയ്ക്ക് പിറന്നാൾ ആസംസകൾ നേരുന്ന പോസ്റ്റ് ഇപ്പോൾ ട്രെന്റായിട്ടുണ്ട്. ജന്മദിനം നേരുന്നതോടൊപ്പം ദൃശ്യം 2 വിന്റെ സെറ്റിലേക്ക് സ്വാഗതം ചെയ്തായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മീന മോഹൻലാൽ കോമ്പിനേഷനിലെത്തിയ കിടിലൻ ത്രില്ലറായിരുന്നു ദൃശ്യം.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം രണ്ട് ചിത്രീകരണം തൊടുപുഴയിലാണ്. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായായ ചിത്രം ക്രൈം ത്രില്ലര്‍ തന്നെയാകും എന്നാണ് അറിയിച്ചിരിക്കുന്നത്.

Trending Articles

മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ഫസ്റ്റ്‌...

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്‌ സൗബിൻ ഷാഹിർ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'വെള്ളരിക്കാ പട്ടണം'. സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഫുൾ ഓൺ...

ദുൽഖറിന്റെ അപരൻ അങ്ങു സൗദിയിൽ [Video]

കായംകുളത്തു നിന്നും ചുമ്മാ ടിക്കറ്റോക്കിൽ കേറി സ്റ്റാറായ ഒരാൾ അല്ല നിയാസ്. രൂപത്തിലും സംസാരത്തിലും ഉൾപ്പടെ ദുൽഖറുമായി സാമ്യം ഉള്ള വ്യക്തിയാണ്. പണ്ട് സ്വന്തം ശബ്ദത്തിൽ ഒരു പാട്ട് പോസ്റ്റ്‌...

27 വര്‍ഷങ്ങള്‍ക്കിപ്പുറം ജന്റിൽമാന് രണ്ടാം ഭാഗം; ഒരുക്കുന്നത് ബ്രഹ്മാണ്ഡ...

ആക്ഷൻ കിംഗ് അർജുൻ നായകനായി 1993ലെത്തിയ ചിത്രമാണ് ജന്റിൽമാൻ. ഹിറ്റ്മേക്കർ ശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന...

അന്ന് എന്റെ നായികമാരെ എടുത്തുപൊക്കാൻ പോലു സാധിച്ചിരുന്നില്ല ;...

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ...

‘ഒന്നായ്‌’; കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പ്രാർത്ഥനയുടെ സ്വരമാധുര്യത്തിലെ പാട്ടും

ലോകം മുഴുവൻ വലിയൊരു പോരാട്ടത്തെ അതിജീവിക്കുമ്പോൾ അതിനു താങ്ങാവുന്ന ഓരോരുത്തരുടെയും പ്രാധാന്യം എന്ത് മാത്രം ഉണ്ടെന്നു പറഞ്ഞു തരികയാണ് 'ഒന്നായ്‌' എന്ന ഗാനം. മെജോ ജോസഫിന്റെ ഈണത്തിൽ പ്രാർത്ഥന ഇന്ദ്രജിത്ത്‌...

നടി മീനയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി...

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നായികയാണ് മീന. ബാലനടിയായി വന്ന് നായികയായി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനിന്ന് ജന്മദിനമാണ്. 1976 സെപ്തംബർ 16 ന് ചെന്നൈയിലാണ് മീനയുടെ ജനനം. ചെന്നൈ...

ലോകേഷ് കനകരാജ് – കമൽ ഹാസൻ...

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനാകാൻ ഉലകനായകൻ. കൈതി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വിജയ് നായകൻ ആയ മാസ്റ്റർ റിലീസിന് ഒരുങ്ങി എങ്കിലും...

വിനീത് ശ്രീനിവാസന്റെ ആദ്യ സംഗീത സംവിധാനം;...

വിനീത് ശ്രീനിവാസൻ ആദ്യമായി സംഗീത സംവിധായകൻ ആകുകയാണ് ഉയർന്നു പറന്നു എന്ന ഗാനത്തിലൂടെ. വിനീതിന്റെ ഭാര്യയായ ദിവ്യ വിനീത് ആണ് യൂട്യൂബിൽ റിലീസ് ആയ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനീത്...