മാതൃകയായി സാമന്ത; ഓട്ടോ ഓടിച്ചിരുന്ന കവിത ഇനി കാർ ഓടിക്കും

അഭിനയത്തിൽ മാത്രമല്ല സാമൂഹിക കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട് സാമന്ത എന്നാണ് അടുത്തിടെ നടന്ന സംഭവം പറയുന്നത്. ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കവിത എന്ന സ്ത്രീക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കിയാണ് സാമന്ത മാതൃകയായത്. മാരുതി സുസുക്കി ഡിസയര്‍ ടൂറര്‍ പതിപ്പാണ് സമാന്ത കവിതയ്ക്ക് സമ്മാനിച്ചത്

മുന്‍പ് സാമന്ത നടത്തിയ ഒരു ചാറ്റ്ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മ മരിച്ച ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയം കവിതയാണ്. ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സാമന്ത ഇക്കാര്യം ചെയ്തത്.‍ ഗുണശേഖരന് സംവിധാനം ചെയ്യുന്ന ‘ശാകുന്തള’മാണ് സാമന്തയുടെ പുതിയ ചിത്രം. ഇതൊരു സ്ത്രീ പ്രാധാന്യമുള്ള സിനിമ ആയിരിക്കും.