മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലൂടെ പ്രയങ്കരിയായ മുത്തശി; ശാരദ നായർ ഇനി ഓർമ്മ

കന്മദം സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം തന്നെ പ്രിയങ്കരിയാണ് അതിലെ മുത്തശ്ശി കഥാപാത്രം. വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന മുത്തശ്ശി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായർ അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയായിരുന്നു. 92 വയസായിരുന്നു.

മോഹൻലാലും മഞ്ജുവാര്യരും പ്രധാനകഥാപാത്രങ്ങളാക്കി ലോഹിതദാസ് ഒരുക്കിയ കന്മദത്തിലെ മുത്തശി കഥാപാത്രമാണ് ശാരദ നായരെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. മഞ്ജുവാര്യരുടെ മുത്തശ്ശിയായിട്ടായിരുന്നു കന്മദത്തില്‍ ശാരദ വേഷമിട്ടത്, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശിയെ ഇന്നും മലയാളികൾ ഓർക്കുന്നു.

1999 ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശി അഭിനയിച്ചിരുന്നു. ശാരദ നായർക്ക്‌ ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫെഫക് ഡയറക്ടഴേസ് യൂണിയനും എത്തിയിരുന്നു. താരങ്ങളും മുത്തശിയെ ഓർമ്മിച്ചു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...