തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത സിനിമയായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. 2015 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത സിനിമ ഇപ്പോള്‍ തമിഴില്‍ റീമേക്ക് ചെയ്യുകയാണ്. ‘ഹോസ്റ്റല്‍’ എന്ന പേരിലാണ് സിനിമ തമിഴില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

അശോകന് സെല്വന്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായിക നായകന്മാര്. സുമന്ത് രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്, നമിത പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിവരായിരുന്നു മലയാളത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ മുകേഷ് അവതരിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന്റെ വേഷം തമിഴില്‍ നാസര്‍ ചെയ്യും. ഹാസ്യനടന് സതീഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ട്രിഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്.രവീന്ദ്രന് സിനിമ നിർമ്മിക്കും. സംഗീത സംവിധാനം ബോബോ സാഷി നിർവഹിക്കും.



