സംവിധായകൻ നരണിപുഴ ഷാനവാസിന് ആദരാഞ്ജലി അര്‍പ്പിച്ച് അദിതി റാവുവും ജയസൂര്യയും

അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി അതിഥി റാവു ഹൈദാരിയും, നടൻ ജയസൂര്യയും. ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയവരാണ് താരങ്ങളിലുവരും. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അനുശോചനമറിയിച്ചത്.

സംവിധായകന്‍റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയതായി അഥിതി പറഞ്ഞു. ജയസൂര്യയും ഷാനവാസിന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഷാനവാസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

എഡിറ്ററായി സിനിമയിലെത്തിയ ഷാനവാസ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് കരി എന്ന ജാതിരാഷ്ട്രീയം ചർച്ച ചെയ്ത ചിത്രത്തിലൂടെ സംവിദായകനായി അംഗീകാരം നേടി. മലയാളത്തിലെ ആദ്യ ഒടിടി റിലീസായ സൂഫിയും സുജാതയക്കു ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലിരിക്കവെയാണ് ഷാനവാസ് വിടപറഞ്ഞത്.

office 2019 home business lizenz kaufen