13 വർഷത്തെ ഇടവേളക്ക്‌ ശേഷം അദിതി റാവു മലയാളത്തിലേക്ക്‌; സൂഫിയും സുജാതയും ടൈറ്റിൽ പോസ്റ്റർ കാണാം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ്‌ ബാബു നിർമ്മിച്ച്‌ നാറാണിപുഴ ഷാനവാസ്‌ സംവിധാനം ചെയ്യുന്ന ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നീണ്ട 13 വർഷത്തെ ഇടവേളക്ക്‌ ശേഷം അദിതി റാവു ഹൈദരി മലയാള സിനിമയിലേക്ക്‌ തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌. സുജാത എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അദിതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.

2006 -ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രജാപതിക്ക്‌ ശേഷമാണ് അദിതി വീണ്ടും മലയാള സിനിമയിലേക്ക്‌ വരുന്നത്‌. ആദ്യം അഭിനയിച്ച ചിത്രം ‘ശൃംഗാരം’ എന്ന തമിഴ്‌ സിനിമ ആയിരുന്നെങ്കിലും അത്‌ റിലീസ്‌ ചെയ്തത്‌ 2ആം ചിത്രമായിട്ട്‌ ആയിരുന്നു. അതുകൊണ്ട്‌ തന്നെ പ്രജാപതി അദിതിയുടെ ആദ്യം റിലീസ്‌ ആയ ചിത്രമാണ്.

സെപ്റ്റംബർ 20ന് ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ എം. ജയചന്ദ്രൻ ആണ്. ചിത്രത്തിലെ മറ്റൊരു ടൈറ്റിൽ കഥാപാത്രമായ സൂഫിയെ അവതരിപ്പിക്കുന്നത്‌ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു പ്രണയകഥ ആയിരിക്കും സൂഫിയും സുജാതയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments