ഇടവേളയ്ക്കു ശേഷം ധന്യ മേരി; തിരിച്ചുവരവ് ടൊവിനോ ചിത്രത്തിലൂടെ

ഏതാനും ചിത്രങ്ങളിലേ അഭിനയിച്ചുള്ളു എങ്കിലും മലയാളികള്‍ക്ക് മറക്കാനാകാത്ത നായികയാണ് ധന്യ മേരി. വീട്ടിലേക്കുള്ള വഴി, തലപ്പാവ്, റെഡ് ചില്ലീസ്, നായകന്‍, കോളേജ് ഡെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെഹ്കിലും സീരിയലുകളില്‍ സജീവമായിരുന്നു ധന്യ.ഇപ്പോഴിതാ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ് താരം. ടൊവിനോ തോമസ് നായകനായി എത്തുന്ന കാണെക്കാണെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിക്കുന്നത്.