നീണ്ട ഇടവേളയ്ക്കു ശേഷം ത്രില്ലർ ചിത്രങ്ങളുടെ ഒഴുക്കുമായി മലയാള സിനിമ

കഴിഞ്ഞ രണ്ടു വർഷങ്ങളായി അന്യഭാഷാ ത്രില്ലറുകൾ കണ്ടു കയ്യടിച്ചിരുന്ന മലയാളത്തിൽ ത്രില്ലർ ജോണറിന്റെ കുറവ് നന്നേ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോ അതിനൊരു മാറ്റം വരാൻ ഒരുങ്ങുകയാണ്. ത്രില്ലർ ചിത്രങ്ങളുടെ പെരുമഴയാണ് ഇനി മലയാളത്തിൽ ഒരുങ്ങുന്നത്. അതിന് തുടക്കം എന്ന നിലയിൽ ജയസൂര്യയുടെ ‘അന്വേഷണം’ ആദ്യം തിയേറ്ററുകളിലെത്തും. നവംബർ 1ന് റിലീസ്‌ നിശ്ചയിച്ചിരിക്കുന്ന ചിത്രം ‘ലില്ലി’ ക്ക്‌ ശേഷം പ്രശോഭ്‌ വിജയൻ ആണ് സംവിധാനം ചെയ്യുന്നത്‌. ‌E4 Entertainment നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.

മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ‘അഞ്ചാം പാതിരാ’ ആണ് പ്രതീക്ഷകൾ ഏറെയുള്ള മറ്റൊരു ത്രില്ലർ ചിത്രം. ആഷിക്‌ ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ ആകുന്നത്‌. ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ഒരു ക്രിമിനോളജിസ്റ്റിനെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്‌.

വലിയൊരു ഗ്യാപ് കഴിഞ്ഞു നിർമാതാവ് ആയി മടങ്ങി വരുന്ന ഷാജി കൈലാസിന് വേണ്ടി പുതുമുഖ സംവിധായകൻ കിരൺ പ്രഭാകർ ഒരുക്കുന്ന താക്കോൽ എന്ന ചിത്രവും ഇതേ ഗണത്തിൽ പെടുന്നതാണ്. ഇന്ദ്രജിത്തും മുരളി ഗോപിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ശബ്ദ മിശ്രണം നിർവഹിക്കുന്നത്‌ റസൂൽ പൂക്കുട്ടിയാണ്.

ഇതിന് പുറമെ ‘ഓഹ’ എന്ന ബ്ലാക്‌ മാജികിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മറ്റൊരു ചിത്രം കൂടി റിലീസിന് തയ്യാറായി നിൽക്കുന്നുണ്ട്‌. നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സൈക്കോ ത്രില്ലർ സിനിമ പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് ആണ് ഒരുക്കുന്നത്‌. മനുഷ്യമാംസം കൊടുത്തുവളർത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോർച്ചുഗീസ് ദുർമന്ത്രവാദമാണ് ‘ഓഹ’.

എന്തായാലും മികച്ച ചിത്രങ്ങൾക്കൊപ്പം ജോണറുകളിലെ വൈവിധ്യവും മലയാള സിനിമയെ ലോക സിനിമക്ക്‌ മുന്നിൽ എത്തിക്കുന്ന ഒന്നാണ്. മേൽ പറഞ്ഞ സിനിമകളെല്ലാം ത്രില്ലർ ജോണറിനോട്‌ 100 ശതമാനം നീതി പുലർത്തുന്ന ഒന്നായി തീരട്ടെ എന്ന് കരുതുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments