മൊയ്തീന് ശേഷം നിർമാതാവിന്റെ വേഷം അണിഞ്ഞ്‌കൊണ്ട് RS വിമൽ; ചെത്തി മന്ദാരം തുളസി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

എന്നു നിന്റെ മൊയ്തീൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ ആർ എസ് വിമൽ നിർമാതാവ് ആയി എത്തുന്നു. സണ്ണി വെയ്ൻ നായകൻ ആകുന്ന ചെത്തി മന്ദാരം തുളസി എന്ന ചിത്രമാണ് ആർ എസ് വിമൽ നിർമിക്കുന്നത്‌. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. രാഹുൽ എസ് ആർ, ജയ് ജനാർദനൻ, പി ജിംഷാർ എന്നീ മൂന്ന് നവാഗതർ ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലൂടെ മലയാളികൾക്ക്‌ പരിചിതയായ റിദ്ധി കുമാർ നായികയായി എത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments