ഗാനരംഗത്തിന് പിന്നാലെ ‘പുഷ്പയിലെ’ സംഘട്ടന രംഗവും ചോർന്നു

അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘പുഷ്‌‌പയുടെ’ സംഘട്ടന രംഗവും ചോർന്നു. ചിത്രത്തിലെ ആദ്യ ഗാനം നിശ്ചയിച്ചുറപ്പിച്ച സമയത്തിനും മുൻപേ റിലീസായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് സംഘട്ടന രംഗവും ചോർന്നത്. അല്ലു അർജുൻ വില്ലൻമാരെ ഇരുമ്പ് കസേര കൊണ്ട് അടിക്കുന്ന പുഷ്‌പയിലെ ചില രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പുഷ്‌‌പയുടെ നിർമ്മാതാക്കളായ മൈത്രീ മൂവീ മേക്കേഴ്സ് സംഘട്ടന രംഗം ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന പുഷ്‌പയിലെ ആദ്യ ഭാഗത്തിലെ ചില രംഗങ്ങളാണ് ചോർന്നത്. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധായകൻ. പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനത്തിന് സമ്മിശ്ര പ്രതികരണമാണുള്ളത്. രശ്‌മിക മന്ദാനയാണ് പുഷ്‌പയിലെ നായിക.സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്‌മസിന് തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സുകുമാര്‍ ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...