ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും; ഞെട്ടിക്കാൻ ‘മാലിക്‌’ എത്തുന്നു!! ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ്. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്‌. ഇന്ന് ഷൂട്ടിംഗ്‌ ആരംഭിച്ച ചിത്രം ഏതാണ്ട്‌ 25 കോടി മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്‌. ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറക്കി.

ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ ,വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ, അപ്പനി ശരത്ത് , ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണൽ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും.

https://www.facebook.com/Malik.malayalammovie
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments