ഇപ്പോഴും തീയേറ്ററുകളിൽ ഗംഭീര വിജയത്തോടെ മുന്നേറുന്ന തമാശയ്ക്ക് ശേഷം വിനയ് ഫോർട്ട് നായകനാവുന്ന പുതിയ ചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ഷൂട്ടിങ് ആരംഭിച്ചു. വെടി വഴിപാടിനു ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സഞ്ജു ഉണ്ണിത്താൻ ആണ്. ജോമോൻ തോമസ് ഛായാഗ്രഹണം നിർവഹിക്കും. ഇന്ന് തിരുവനന്തപുരത്ത് ചിത്രത്തിന്റെ പൂജ നടന്നു.
ടിനി ടോം, മധുപാൽ, അലൻസിയർ, ശ്രിന്ദ, അനുമോൾ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ















