TIFF-ന് ശേഷം ഫന്റാസ്റ്റിക്‌ ഫിലിം ഫെസ്റിവലിലും കയ്യടികൾ നേടികൊണ്ട് ലിജോയുടെ ജല്ലിക്കട്ട്‌

ചലച്ചിത്രമേളയിലെ താരമായ ജല്ലിക്കട്ട്‌ മറ്റൊരു വേദിയിലും തിളങ്ങുന്നു. അമേരിക്കയിലെ ടെക്സാസിൽ നടക്കുന്ന ഫന്റാസ്റ്റിക്‌ ഫെസ്റ്റ്‌ എന്ന ഫിലിം ഫെസ്റ്റിവലിൽ ആണ് ജല്ലിക്കട്ട്‌ വീണ്ടും താരമാകുന്നത്‌. ഇന്നലെ നടന്ന പ്രദർശനത്തിന് ശേഷം ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ‘ജല്ലിക്കട്ട്‌’ പോലൊരു ചിത്രം ഞാനിതുവരെ കണ്ടിട്ടില്ല എന്ന് സിനിമ കണ്ട്‌ ഒരു വിദേശി പറയുന്നു.

Jallikattu Reviews

ഹൊറർ, സയൻസ്‌ – ഫിക്ഷൻ, ആക്ഷൻ, ഏഷ്യൻ, കൾട്ട്‌ എന്നീ ജോണറുകളിലായി ലോകമെങ്ങും നിന്നുള്ള ചിത്രങ്ങൾ മത്സരിക്കുന്ന ഒരു വേദിയാണ് ഫന്റാസ്റ്റിക്‌ ഫെസ്റ്റ്‌. ഈ വർഷം സെപ്റ്റംബർ 19 തൊട്ട്‌ സെപ്റ്റംബർ 26 വരെയാണ് മേള നടക്കുന്നത്‌. ഇതേ വേദിയിൽ തന്നെ നാളെ വൈകിട്ട്‌ 8 മണിക്ക്‌ ജല്ലിക്കട്ടിന്റെ ഒരു പ്രദർശനം കൂടി ഉണ്ടാകും. ലോക ക്ലാസിക്കുകൾക്കൊപ്പം ചേർത്തു നിർത്തേണ്ട സിനിമ എന്നാണ് ഇതിനോടകം സിനിമ കണ്ട പ്രേക്ഷകർ ജല്ലിക്കട്ടിനെ വിലയിരുത്തുന്നത്. ലിജോ ജോസ്‌ പെല്ലിശ്ശേരി എന്ന മലയാള സിനിമയെ ലോക സിനിമകളുടെ മുന്നിൽ ചർച്ചക്ക്‌ അവസരമൊരുക്കിയ സംവിധായകന്റെ ഈ മഹാത്ഭുത ചിത്രത്തിനായി നമുക്ക്‌ കാത്തിരിക്കാം.

Jallikattu Teaser

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments