സൂപ്പർസ്റ്റാർ രജിനികാന്ത്‌ നായകനാകുന്ന ‘കാല’ക്ക്‌ ട്വിറ്റർ ഇമോജി; വിജയ് ചിത്രം മെർസലിന് ശേഷം ട്വിറ്റർ ഇമോജി ലഭിക്കുന്ന രണ്ടാമത്തെ ചിത്രം..!

‘കബാലി’ക്ക്‌ ശേഷം സൂപ്പർസ്റ്റാർ രജിനിയെ നായകനാക്കി പാ രഞ്ജിത്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാല’. മുംബൈ അധോലോകത്തെ പറ്റിയും അവിടുത്തെ ചേരി പ്രദേശങ്ങളിലെ ആളുകളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്‌. ധാരാവിയിലെ ചേരിയിലെ ‘തല’ കാല കരികാലൻ ആയി സൂപ്പർസ്റ്റാർ രജിനികാന്ത്‌ വേഷമിടുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. ഹുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌.

ഇതിനിടെ കാലയുടെ ട്വിറ്റർ ഇമോജി നാളെ മുതൽ ലഭ്യമാക്കും എന്ന് അണിയറക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. നേരത്തെ വിജയ്‌ നായകനായ മെർസലിനും ട്വിറ്റർ ഇമോജി ഉണ്ടായിരുന്നു. അതിന് ശേഷം ട്വിറ്റർ ഇമോജി ലഭിക്കുന്ന രണ്ടാമത്തെ സൗത്ത്‌ ഇന്ത്യൻ ചിത്രമാണ് ‘കാല’.

ജൂൺ 7ന് ലോകമെങ്ങും 10000ത്തിൽ പരം തിയേറ്ററുകളിൽ ചിത്രം റിലീസ്‌ ചെയ്യാനാണ് അണിയറക്കാർ ശ്രമിക്കുന്നത്‌. രജനിയുടെ മരുമകനും തമിഴ്‌ സൂപ്പർതാരവുമായ ധനുഷ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌. കേരളത്തിൽ മിനി സ്റ്റുഡിയോ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക. 300ന് മുകളിൽ തിയേറ്ററുകളിൽ ചിത്രം കേരളത്തിൽ റിലീസ്‌ ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments