ഫോട്ടോ ഷൂട്ടിനിടെ സൂര്യതാപമേറ്റു; ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ

ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ തനിക്ക് സൂര്യതാപമേറ്റെന്ന് നടി അഹാനകൃഷ്ണ. കഴുത്തിനു പിറകിലായാണ് പരിക്ക്. ഐസ് ബാഗ് ഉപയോഗിച്ച് തണുപ്പിക്കുന്ന ചിത്രമടക്കം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണായിരുന്നു ഷൂട്ടിന്റെ കോസ്റ്റ്യൂം. ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുന്ന സമയത്ത് സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നായിരുന്നു അഹാനയുടെ കുറിപ്പ്. പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടന്നത്.