റിലീസിന് മുന്നേ റെക്കോര്ഡ് ഓവർസീസ് തുകയുമായി ആസിഫ് അലി – ജിസ് ജോയ് ടീമിന്റെ വിജയ് സൂപ്പറും പൗർണമിയും…!!

രണ്ടു വിജയ ചിത്രങ്ങൾക്ക് ശേഷം തന്റെ നായക നടനായ ആസിഫ് അലിയെ നിലനിർത്തി കൊണ്ട് ജിസ് ജോയ് ഒരുക്കുന്ന മൂന്നാം ചിത്രം വിജയ് സൂപ്പറും പൗർണമിയും റിലീസിന് മുന്നേ റെക്കോര്ഡ് ഓവർസീസ് തുകക്ക് വിറ്റു പോയിരിക്കുന്നു.

ആസിഫ് അലിക്കൊപ്പം ഐശ്വര്യ ലക്ഷിമി നായികയായി എത്തുന്ന ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വോൾഡ്‌ വൈഡ് ഡിസ്ട്രിബ്‌യൂഷൻസും പ്ലെ ഫിലിംസ് ഓസ്‌ട്രേലിയയും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. 50 ലക്ഷത്തോളമാണ് ഓവർസീസ് തുക എന്നാണ് അറിയാൻ കഴിഞ്ഞത്.

സൂര്യ ഫിലിംസിന്റെ ബാനറിൽ എകെ സുനിൽ നിർമിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ബാലു, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും പ്രധാന താരങ്ങൾ ആയി എത്തുന്നു.

ഇനിയും റിലീസ് തിയതി തീരുമാനിക്കാത്ത ചിത്രത്തിന് ഇത് അപൂർവനേട്ടമാണ്. മൂന്നാം വിജയത്തിനായി ജിസ് ജോയ് – ആസിഫ് അലി കൂട്ടക്കെട്ടു വീണ്ടുമെത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments