വരത്തനിലെ പ്രിയയിൽ നിന്നും കാട്ടൂർക്കടവിലെ മെഹറുന്നിസയിലേക്ക്‌..!!

ഐശ്വര്യ ലക്ഷ്മി – മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക്‌ വളരെ പെട്ടെന്ന് തന്നെ കടന്നുകൂടിയ ഒരു പേരാണിത്‌. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്‌ കടന്നു വന്ന നായിക. മായാനദി എന്ന തന്റെ രണ്ടാം ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായികക്കും ലഭിക്കാത്ത പേരും പ്രശസ്തിയും നേടിയ നായിക.

വരത്തൻ ആണ് ഐശ്വര്യയുടെ പുറത്തിറങ്ങിയ മൂന്നാം ചിത്രം, ബോൾഡ്‌ ആയ പ്രിയ എന്ന കഥാപാത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച നായിക കഥാപാത്രങ്ങളിൽ ഒന്നാണ്. ഫഹദിനോടൊപ്പം കട്ടക്ക്‌ നിൽക്കുന്ന പെർഫോമൻസ്‌ ആയിരുന്നു ഐശ്വര്യ ചിത്രത്തിൽ കാഴ്ചവെച്ചത്‌.

Varathan Movie Still

ഇതിനോടകം യുവനായികമാരിൽ സൂപ്പർതാര പട്ടം കരസ്ഥമാക്കിയ ഐശ്വര്യ പുതുവത്സരത്തിന്റെ തുടക്കത്തിൽ 2 കിടിലൻ സിനിമകളുമായാണ് വരുന്നത്‌. ആസിഫ്‌ അലി നായകനാകുന്ന വിജയ്‌ സൂപ്പറും പൗർണ്ണമിയുമാണ് ആദ്യ ചിത്രം.

Vijay Superum Pournamiyum Movie Still

മറ്റൊന്ന് ആട്‌ 2 എന്ന മെഗാഹിറ്റിന് ശേഷം മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്ത്‌ കാളിദാസ്‌ ജയറാം നായകനാകുന്ന ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌’. ചിത്രത്തിൽ മെഹറുന്നീസ കാദർകുട്ടി എന്ന മുസ്ലിം യുവതിയായിട്ടാണ് ഐശ്വര്യ എത്തുന്നത്‌. ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കാട്ടൂർക്കടവിലെ അർജന്റീന ഫാൻസിനെതിരെ നിൽകുന്ന നല്ല കിടിലൻ ബ്രസീൽ ഫാൻ ആണ് മെഹറുന്നിസ. മാർച്ച്‌ 1ന് ചിത്രം തിയേറ്ററുകളിലെത്തും.

Argentina Fans Kaattoorkkadavu Poster

മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഈ നായികക്ക്‌ ഇനിയും ഒരുപാട്‌ ഉയരങ്ങൾ കീഴടക്കാൻ ആവട്ടെ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments