സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി; വൈറലായി ചിത്രങ്ങൾ

ചുരുങ്ങിയ കാലയളവിൽ മലയാളസിനിമയില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത മുന്‍നിര നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളവും കടന്ന്തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായ എത്തിയ ചിത്രത്തിന് നല്ല
അഭിപ്രായം ആണ് ലഭിച്ചത്.

ഇപ്പോഴിതാ, ഐശ്വര്യയുടെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കേരള സാരിയ്ക്ക് ഒപ്പം ഓഫ് വൈറ്റ് ഹൈ നെക്ക് ടീഷര്‍ട്ട്
അണിഞ്ഞ ഐശ്വര്യയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സാരിയ്ക്ക് ഒപ്പം മനോഹരമായൊരു ബെല്‍റ്റ് കൂടെ ചേർന്നപ്പോൾ അടിമുടി സ്റ്റൈലിഷ് ലുക്കാണ് താരം.

മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോണ്‍കോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ ശെല്‍വന്‍’ ആണ്.

മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യല്‍, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

buy office 2019 home and business

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...