മലയാള താരം ഐശ്വര്യ ലക്ഷ്മി തെലുങ്ക് സിനിമയിലേക്ക്. ‘ഗോഡ്‌സെ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്തേക്ക് ഐശ്വര്യ ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. ‘ഗോഡ്‌സെ’യില്‍ സത്യദേവാണ് നായകന്‍ ആകുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ഗോപി ഗണേഷ് പട്ടാഭിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ കഥാപാത്രം അവതരിപ്പിച്ചത് സത്യദേവ് ആയിരുന്നു. ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ ആയിരുന്നു സത്യദേവ് നായകനായ അവസാന ചിത്രം. സി.കെ. കല്യാണ്‍, സി കെ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ ഐശ്വര്യ ലക്ഷ്മി സിനിമ രംഗത്ത് ശ്രദ്ധേയ ആയി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയം തുടങ്ങുന്നത്.



