ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരസുന്ദരിയാണ് ഐശ്വര്യ റായ് ബച്ചന്‍. മോഡലിംഗില്‍ തുടക്കം കുറിച്ച താരം ലോകസുന്ദരിയായി പിന്നീട് ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് സിനിമാലോകത്ത് തരംഗമായി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും താരം സിനിമയില്‍ സജീവമാണ്.
ഇപ്പോഴിതാ തന്റെ പിതാവ് കൃഷ്ണരാജ് റായിയുടെ ജമ്മദിനത്തില്‍ ഐശ്വര്യ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
‘ജന്മദിനാശംസകള്‍ ഡാഡീ- അജ്ജ. ഞങ്ങളുടെ എക്കാലത്തെയും പുഞ്ചിരിക്കുന്ന കാവല്‍ മാലാഖ.” എന്നാണ് ഐശ്വര്യ കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ക്യാന്‍സറുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 2017ലാണ് ഐശ്വര്യയുടെ കൃഷ്ണരാജ് റായ് അന്തരിച്ചത്. നേരത്തെയും അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും ചിത്രങ്ങളും ഐശ്വര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.



