മുന്താണി മുടിച്ച് റീമേക്ക് ഒരുങ്ങുന്നു; നായികയായി ഐശ്വര്യ രാജേഷ്

മലയാളികളുടെ പ്രിയതാരം ഉർവശി ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായിരുന്നു. ഉർവശി പ്രധാനവേഷത്തിലെത്തിയ തമിഴിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മുന്താണിമുടിച്ച്.

ചിത്രത്തിലെ നായകനും സംവിധായകനും ഭാഗ്യരാജ് ആയിരുന്നു. 1983 ഇറങ്ങിയ ചിത്രത്തിന് 37 വർഷങ്ങൾക്ക് ശേഷം റീമേക്ക് ഒരുങ്ങുന്നു. റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെയാണ്. ഐശ്വര്യ രാജേഷാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.

ഐശ്വര്യതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. 2021 ൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...