രണ്ടാം വട്ടവും സംവിധായകനാകാനൊരുങ്ങി അജയ് ദേവ്ഗൺ; നായകനായി ബിഗ് ബി എത്തുമെന്ന് സൂചന

ബോളിവുഡിലെ കരുത്തരായ നായകൻമാരിലൊരാളാണ് അജയ് ദേവ്ഗൺ. നരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരം ഇപ്പോഴിതാ രണ്ടാമതൊരുവട്ടം കൂടി സംവിധായകനാകാനൊരുങ്ങുകയാണ്. മേയ്‍ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിന്റെ ബിഗ്‌ബിയായ അമിതാഭ് ബച്ചനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. യു മി ഔര്‍ ഹം’ എന്ന സിനിമയിലൂടെയാണ്
അജയ് ആദ്യം സംവിധായകന്റെ വേഷത്തിലെത്തുന്നത്. രണ്ടാം വട്ടം അമിതാഭ് ബച്ചനോടൊപ്പമാകുമ്പോൾ ഏറെ തയ്യാറെടുപ്പുകളോടെയാണ് താരം എത്തുക. മുൻപ് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

അജയ് ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പൈലറ്റിന്റെ കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നത്. അജയ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം കൈകാര്യം ചെയ്യുന്നതും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.