കുഞ്ഞ് അനൗഷ്കയെ കൊഞ്ചിച്ച് വിജയ്; വൈറലായി അജിത് – വിജയ് വീഡിയോ

തമിഴകത്ത് മാത്രമല്ല മലയാളികളുടെ ഇടയിലും വലിയൊരു​ ആരാധകവൃന്ദം പ്രിയതാരങ്ങളാണ് വിജയ്‌യും അജിത്തും. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല വീഡിയോ ആണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്വകാര്യചടങ്ങിനിടെ കണ്ടുമുട്ടിയ ഈ താരങ്ങള്‍ പരസ്പരം സൗഹൃദം പങ്കിടുന്നതിന്റെ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അജിത്തിനൊപ്പം ശാലിനിയും മകള്‍ അനൗഷ്കയുമുണ്ട്, വിജയിക്കൊപ്പം ഭാര്യ സംഗീതയും.

കുഞ്ഞു അനൗഷ്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന വിജയിയെയും വീഡിയോയില്‍ കാണാം. ഇളയ ദളപതിയും തലയും ഒന്നിച്ചുള്ള ഈ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

എച്ച്‌ വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്-ബോണി കപൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വര്‍ഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുക. പൂജ ഹെഗ്‌ഡെയും ചിത്രത്തിലുണ്ട്. സണ്‍ പിക്ച്ചേഴ്സാണ് ചിത്രം ഒരുക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...