Sunday, October 11, 2020

36 ാം പിറന്നാളാഘോഷിച്ച് നിവിൻ പോളി; രസകരമായ ആശംസയുമായി അജു വർഗീസ്

മലയാളികളുടെ പ്രയങ്കരനായ യുവനടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനം. 36ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, നിമിഷ സജയന്‍ തുടങ്ങി സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ എത്തിക്കഴിഞ്ഞു.

കൂടടത്തിൽ രസകരമായ ആശംസയുമായെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. നിരവധി സിനിമകളിൽ തിളങ്ങിയ കൂട്ടുകെട്ടാണ് ഇവരുടേത്. ‘പിറന്നാള്‍ ആശംസകള്‍ പ്രകാശാ, ദിനേശാ, ഉമേഷേ..’ എന്നാണ് അജു വര്‍ഗീസ് നിവിനൊപ്പമുള്ള രസകരമായ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ നിവിന്‍ പോളിയുടെ കഥാപാത്രങ്ങളുടെ പേരുകളാണിത്.

സിനിമയിൽ ഇക്കൊല്ലം പത്തുവർഷം പൂർത്തിയാക്കുന്ന എന്ന സന്തോഷം കൂടി ഇത്തവണ നിവിനുണ്ട്. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് നിവിന്‍ സിനിമയിലേക്കെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടാൻ നിവിനു കഴിഞ്ഞു.

Trending Articles

ഇന്ത്യയിലെ ആദ്യ പൈത്തോൺ ഗ്രീൻ നിറത്തിലെ പോർഷെ കരേര...

പോർഷെയുടെ ആഡംബര സ്‌പോർട്ടി വേർഷൻ 911 കരേര സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും. Python Green നിറത്തിൽ ഇന്ത്യയിൽ ഉള്ള ഏക കാറും ഇതാണെന്നാണ് വിവരം. ഏകദേശം 2 കോടിയോളം...

സുഡാനി ഫ്രം നൈജീരിയക്ക്‌ ശേഷം സകരിയ ഒരുക്കുന്ന ‘ഹലാൽ...

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമക്ക്‌ ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഹലാൽ ലൗ സ്റ്റോറി...

കരിയറിൽ ഏറെ വെല്ലുവിളിയായ കഥാപാത്രം; പുത്തൻ ചിത്രത്തെക്കുറിച്ച് അനുഷ്ക...

ഹേമന്ത് മധുകറിന്റെ സംവിധാനത്തിൽ മാധവനും അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് നിശബ്ദം. സസ്പെൻസ് ത്രില്ലറായ ചിത്രത്തിൽ സാക്ഷി എന്ന ഊമയായ കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിച്ചത്. തന്റെ കരിയറിൽ തന്നെ...

ആരാധകരെ കണ്ണീരിലാഴ്തി ബേബിഷവർ; നിറവയറുമായിരിക്കുന്ന മേഘ്നയുടെ സമീപം ചിരിച്ചുകൊണ്ട്...

നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായിരുന്ന ചിരഞ്ജീവി സർജയുടെ മരണം ആരാധകരെ ഞെട്ടിച്ച സംഭവമാണ്. താരദമ്പതികൾക്ക് ആദ്യത്തെ കൺമണി പിറക്കാനിരിക്കവേയായിരുന്നു ചീരുവിന്റെ അപ്രതീക്ഷിത വിയോഗം.

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...

36 ാം പിറന്നാളാഘോഷിച്ച് നിവിൻ പോളി;...

മലയാളികളുടെ പ്രയങ്കരനായ യുവനടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനം. 36ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, നിമിഷ സജയന്‍ തുടങ്ങി സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ എത്തിക്കഴിഞ്ഞു.

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ...

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

നിവിൻ പോളിയുടെ പുതിയ സിനിമ ‘കനകം...

നിവിൻ പോളിയുടെ പുതിയ സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രഖ്യാപിച്ചു. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന സിനിമയുടെ പേര് 'കനകം കാമിനി കലഹം'...