‘സാജൻ ബേക്കറി സിൻസ് 1962’ സിനിമയുടെ ട്രെയിലർ പുറത്തിറക്കി. അജു വർഗീസ് നായകനാകുന്ന സിനിമയാണിത്. ലെന, ഗണേഷ് കുമാർ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നു.
ഗ്രേസ് ആന്‍റണി,പുതുമുഖം രഞ്ജിത മേനോന്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങളും സിനിമയിൽ എത്തുന്നു. ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ലെനയും അജു വർഗീസും സഹോദരി സഹോദരന്മാരായി അഭിനയിക്കുന്ന സിനിമയിൽ ബേക്കറിയാണ് പ്രധാന കഥാപരിസരം എന്നാണ് റിപ്പോർട്ടുകൾ. സഹോദര ബന്ധവും വ്യക്തി ബന്ധവും ഒക്കെ സിനിമയിൽ വിഷയം ആകുന്നുണ്ട്.



