പൃഥ്വിരാജ്‌ ചിത്രം നയനിലെ ‘അകലെ’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം ഞായറാഴ്ച!!

2010 മലയാലത്തിൽ ഏറ്റവും തരംഗമായ, സംസാര വിഷയമായ ഗാനമേതെന്ന് ചോദിച്ചാൽ മലയാളികൾക്ക്‌ ഒരു ഉത്തരമെ കാണൂ, അൻവർ സിനിമയിലെ ഗോപി സുന്ദർ ഈണമിട്ട ‘കിഴക്ക്‌ പൂക്കും’ എന്ന് തുടങ്ങുന്ന ഗാനം. ഒരു പക്ഷെ ശ്രേയ ഘോഷാൽ എന്ന ശബ്ദ മാധുര്യത്തെ മലയാളി ഇഷ്ടപ്പെട്ട്‌ തുടങ്ങിയതും ഈ പാട്ടിലൂടെ ആയിരിക്കും.

തരംഗമായ ആ പാട്ടിലെ ഓൺ സ്ക്രീൻ പ്രണയ ജോടികൾ വീണ്ടും വരികയാണ്, അതും മറ്റൊരു മനോഹര മെലഡിയുമായി. പറഞ്ഞു വരുന്നത്‌ പൃഥ്വിരാജിന്റെയും മംതയുടെയും കാര്യമാണ്. ജെനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ നായകനാകുന്ന ‘9’ ലെ ആദ്യ ഗാനം ഈ ഞായറാഴ്ച പുറത്തിറങ്ങും. മണാലി, ഡെൽഹി എന്നിവിടങ്ങലിലായി ചിത്രീകരിച്ച ഗാനം മലയാളികൾക്ക്‌ എന്നും നെഞ്ചോട്‌ ചേർത്ത്‌ വെക്കാൻ പറ്റുന്ന ഒരു മനോഹര പ്രണയ ഗാനം തന്നെ ആയിരിക്കുമെന്നാണ് അറിയുന്നത്‌.

‘അകലെ’ എന്ന് തുടങ്ങുന്ന ഈ ഗാനം ഷാൻ റഹ്‌മാൻ ആണ് ‌സംഗീതം നൽകിയിരിക്കുന്നത്‌. ഹാരിബ്‌ ഹുസൈനും ആനി ആമിയും ചേർന്നാലപിച്ച ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്‌ ഹരിനാരായണനും പ്രീതി നമ്യാരുമാണ്.

ലൈലാകമേ, ഈ കാറ്റ്‌ വന്നു തുടങ്ങിയ ചാർട്ട്‌ ബസ്റ്ററുകൾ പോയ വർഷങ്ങളിൽ മലയാളികൾക്ക്‌ സമ്മാനിച്ച പൃഥ്വിയുടെ ഈ ഗാനത്തിനായി നമുക്ക്‌ കാത്തിരിക്കാം.

Akale Video Song Releasing On Sunday at 11am

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x