ഒ ടി ടി റിലീസ്; ദില്‍ ബേചാരെ മറികടന്ന് ലക്ഷ്മി

അക്ഷയ് കുമാര്‍ നായകനായെത്തിയ ഏറ്റവും പുതിയ ഹൊറര്‍ ചിത്രമാണ് ലക്ഷ്മി.ഒടിടി റിലീസായെത്തിയ ചിത്രം കാണികലുടെ എണ്ണത്തില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. ഡിസ്‌നി+ഹോട്സ്റ്റാറില്‍ റിലീസായ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രമെന്ന റെക്കോര്‍ഡാണ് ലക്ഷ്മി മറികടന്നത്. നേരത്തേ ഈ റെക്കോര്‍ഡ് സുശാന്ത് സിംങ് രജപുത് നായകനായ ദില്‍ ബേച്ചാരയ്ക്കായിരുന്നു.

നവംബര്‍ 9 നാണ് ചിത്രം റിലീസായത്.രാഘവലോറന്‍സിന്റെ സംവിധാനത്തില്‍ അദ്ദേഹം നന്നെ നായകനായെത്തിയ കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ലക്ഷ്മി.രാഘവ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.

കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക. നേരത്തെ ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.