ആര്‍.ആര്‍.ആറില്‍ രാം ചരണിനും ജൂനിയര്‍ എന്‍.ടി.ആറിനുമൊപ്പം ആലിയ ഭട്ടും

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൊലിയുചെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ആർ ആർ ആർ. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ആലിയ ഭട്ടും എത്തുന്നുവെന്നാണ് പുതിയ വാർത്ത. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാകും ആലിയ അവതരിപ്പിക്കുക.

450 കോടിയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു.കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ചിത്രീകരണം ഒക്ടോബറിൽ പുനരാരംഭിച്ചിരുന്നു.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പത്ത് ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.