അല്ലു അർജുന്റെ സഹായഹസ്തം കേരളത്തിനും; 3 സംസ്ഥാനങ്ങൾക്കായി 1 കോടി 25 ലക്ഷം

തെലുഗു സൂപ്പർസ്റ്റാർ അല്ലു അർജുന്റെ വക കൊറോണ ഭീതി അതിജീവിക്കാനുള്ള ധനസഹായം. ആന്ധ്രാ പ്രദേശ്, തെലങ്കാന, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കായി 1 കോടി 25 ലക്ഷം രൂപയോളം അല്ലു അർജുൻ നൽകി. ഇതിൽ കേരളത്തിന് 25 ലക്ഷം ലഭിക്കും. ആന്ധ്രാ കഴിഞ്ഞാൽ അല്ലു അർജുന്റെ ഏറ്റവും വലിയ ഫാൻസ് സംഘടനകൾ കേരളത്തിൽ ആണെന്ന വസ്തുത ഇവിടെ എടുത്തു പറയേണ്ടതാണ്. മുൻപ്‌ പ്രളയ സമയത്തും അല്ലു അർജുന്റെ സഹായം കേരളത്തിന് ലഭിച്ചിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments