അല്ലു അര്‍ജുന്റെ മകള്‍ അഭിനയരംഗത്തേക്ക്

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. ആര്യ എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി താരം. സിനിമാ തിരക്കുകള്‍ക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം ആയിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകള്‍ അര്‍ഹ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നതാണ് പുതിയ വാർത്ത.

Allu Arjun & Family

ശാകുന്തളം എന്ന ചിത്രത്തിലാണ് അര്‍ഹ അഭിനയിക്കുക. മകള്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂര്‍വ്വം അറിയിക്കുന്നു. അല്ലു അര്‍ഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകള്‍ക്ക് ഈ അവസരം നല്‍കിയ ഗുണശേഖറിന് നന്ദി’, എന്നാണ് അല്ലു കുറിച്ചത്.

കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അല്ലു അര്‍ഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...