തെലുങ്കിലെ സ്റ്റൈലിഷ് താരം അല്ലു അർജുന്റെ മകളായ അർഹയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘എവര്‍ ഗ്രീന്‍’ ഗാനത്തിന്റെ പുനരാവിഷ്കരണത്തിലാണ് അര്‍ഹ മികച്ച പ്രകടനം നടത്തിയത്.
ഒറിജനല്‍ ഗാനത്തില്‍ അഭിനയിച്ച ബേബി ശാമിലിയെ വെല്ലുന്ന പ്രകടനമായിരുന്നു താരപുത്രിയുടേത്. അര്‍ഹയുടെ ജന്മദിനത്തില് അച്ഛന് അല്ലു അര്‍ജുനാണ് വീഡിയോ പങ്കുവക്കുകയായിരുന്നു. ‘പ്രിയപ്പെട്ട എന്റെ മാലാഖയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് നേരുന്നു’വെന്ന് വീഡിയോയ്ക്കൊപ്പം അല്ലു അര്ജുന് കുറിക്കുകയുണ്ടായി. ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 1990ല്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘അഞ്ജലി’യെന്ന് തുടങ്ങുന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു. ഗാനത്തിന്റെ പുനരാവിഷ്കാരവും തകർത്തുവെന്നാണ് കാഴ്ചക്കാർ പറയുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)