അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ എത്തിയ ‘പുഷ്പ്പ’ ടീസർ യൂട്യൂബിൽ റെക്കോർഡുകളുടെ ചരിത്രം തിരുത്തി

ഇന്ത്യൻ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച്‌ അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയുടെ ടീസര്‍. അല്ലുവിനെ പിറന്നാൾ ദിനമായ ഏപ്രിൽ 8 ഇന് എത്തിയ ടീസര്‍ 24 മണിക്കൂറിനുള്ളില്‍ 25 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. രാജമൗലിയുടെ ബാഹുബലി, ആർ.ആർ.ആർ. ടീസറുകളുടെയും ബോളിവുഡ് സിനിമ രാധേശ്യാമിന്റെയും മുൻകാല റെക്കോർഡുകളെ പിന്നിലാക്കിയാണ് അല്ലുവിനെ യൂട്യൂബ് തേരോട്ടം. ആഗസ്റ്റ് 13 നാണ് ‘പുഷ്പ’ റിലീസ് ചെയ്യുന്നത്.

Pushpa Official Teaser

ഇതിനകം ടീസർ 4 കോടി 43 ലക്ഷം പേരാണ് കണ്ടത്. 10 ലക്ഷത്തിലധികം ലൈക്കുകളും ടീസർ സ്വന്തമാക്കി. 24 മണിക്കൂറിനുള്ളില്‍ കണ്ട ഏറ്റവും മികച്ച 5 ടീസറുകളുടെ പട്ടികയില്‍ പുഷ്പയുടെ ടീസറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...