തെലുങ്ക് നടനായ അല്ലു സിരിഷ് വന്‍ മേയ്‌ക്കോവറുമായി എത്തുന്നു. കഠിനമായ വര്‍ക്കൗട്ട് സെഷനുകളെ തുടര്‍ന്ന് നേടിയെടുത്ത സിക്‌സ് പാക്ക് പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഏറ്റെടുത്ത ചില സിനിമ പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സിരിഷ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനിന്റെ സഹോദരനാണ് അല്ലു സിരിഷ്.
തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോ ‘വിലായത്തി ഷറാബിന്റെ വിജയത്തില്‍ സന്തോഷത്തിലാണ് സിരിഷ്. സിരിഷ് പ്രധാന വേഷം ചെയ്തിരിക്കുന്ന ഗാനം ഇതുവരെ 10 കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
പുതിയ സിനിമയുടെ വിശേഷങ്ങള്‍ തന്റെ ജന്മദിനമായ മെയ് 30ന് സിരിഷ് പങ്കുവെയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജിഎ2 പിക്‌ച്ചേഴ്‌സിന്റെ അടുത്ത ചിത്രത്തില്‍ സിരിഷ് ഉണ്ടാകുമെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. അല്ലു സിരിഷ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ നായകനായ ‘എബിസിഡി’ യുടെ തെലുങ്ക് റീമേക്കിലും അദ്ദേഹം നായകനായിരുന്നു. എബിസിഡി എന്ന പേരിൽ തന്നെയാണ് തെലുങ്കിലും സിനിമ റിലീസ് ചെയ്തത്.



