‘സര്‍പാട്ട പരമ്പരൈ’ ടീമിന്റേത് എപ്പിക്ക് പെർഫോമൻസ്; അഭിനന്ദനവുമായി അൽഫോൻസ് പുത്രൻ

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് അണിയറപ്രവർത്തകരെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും എപ്പിക്ക് പെർഫോമൻസ് ആണ് ചിത്രം എന്ന് അൽഫോൻസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘സര്‍പ്പാട്ട പരമ്പരൈയുടെ’ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും എപ്പിക്ക് പെർഫോമൻസ്’- അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ. ചിത്രത്തില്‍ പശുപതി, കലയ്യരസൻ, സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.