‘പ്രേമത്തിന്’ ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്നു; സന്തോഷം പങ്കുവെച്ച് അജ്മൽ അമീർ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്‍മല്‍ അമീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അജ്‍മല്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

സെപ്റ്റംബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സൂപ്പർ ഹിറ്റ്‌ ചിത്രമായ ‘പ്രേമം’ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ സിനിമയിലാണ് അഭിനയിക്കുന്നതെന്നും തന്റെ ആദ്യ ഇൻസ്റ്റാഗ്രാം ലൈവിൽ അജ്മൽ ആരാധകരോട് പറഞ്ഞു. പൃഥ്വിരാജ്, നയന്‍താര കൂടാതെ നിരവധി അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാതാവ്. മുഴുനീള തമാശ പടമാണ് അൽഫോൻസ് പുത്രൻ ഒരുക്കുന്നതെന്നും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അജ്മൽ പറഞ്ഞു.

നയന്‍താര നായികയായ, അടുത്തിടെ പുറത്തെത്തിയ തമിഴ് ചിത്രം ‘നെട്രിക്കണി’ലും അജ്‍മല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേസമയം അല്‍ഫോന്‍സ് പുത്രനോ ലിസ്റ്റിന്‍ സ്റ്റീഫനോ പൃഥ്വിരാജോ പുതിയ പ്രോജക്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്.

അതേസമയം 2015ല്‍ പുറത്തെത്തിയ ‘പ്രേമ’ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സിനിമകളൊന്നും ചെയ്തിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി ‘പാട്ട്’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷാവസാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയന്‍താരയാണ് നായിക. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...