പ്രേമത്തിനും നേരത്തിനും ശേഷം പുതുമ ഇല്ലാത്ത മൂന്നാമത്തെ ചിത്രവുമായി അൽഫോൻസ് പുത്രൻ വരുന്നു…!!

അൽഫോൻസ് പുത്രൻ ആദ്യമായി നിർമാണ രംഗത്തേക്ക് ചുവടു വയ്ക്കുന്ന മുഹ്‌സിൻ കാസിം സംവിധാനം ചെയ്യുന്ന തൊബാമ നാളെ തീയേറ്ററുകളിലെത്തും. മൂന്നു സുഹൃത്തുക്കളുടെ ജീവിതകഥ പറയുന്ന ചിത്രം അൽഫോൻ പുത്രൻ എന്ന പേര് കൊണ്ടു തന്നെ ഒരുപാട് പ്രതീക്ഷകൾക്ക് മുകളിലാണ്.

അതിനിടയിലാണ് ഇന്ന് അൽഫോൻസ് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് കൗതുകമുണർത്തുന്നത്. നാളെ തങ്ങളുടെ ചിതത്തിനൊപ്പം അവഞ്ചേഴ്സ് എന്ന മറ്റൊരു ചിത്രം കൂടിയുണ്ടെന്നും അതിലെ നായകന്മാരിൽ ഒരാൾ ആയ റോബെർട് ഡൗണി വാങ്ങുന്ന ശമ്പളത്തിന്റെ 7ഇൽ ഒന്നു മാത്രം ബഡ്ജറ്റ് ഉള്ള കൊച്ചു ചിത്രമാണ് ഞങ്ങളുടേത് എന്നുമാണ് അൽഫോൻസ് ഇട്ട കുറിപ്പിൽ പറയുന്നത്.

സ്വന്തം ചിത്രങ്ങളെ പോലെ തന്നെ താൻ നിർമിക്കുന്ന ഈ ചിത്രത്തിലും പ്രേക്ഷകർ യാതൊരു പുതുമയും പ്രതീക്ഷിക്കരുത് എന്നു നിർമാതാവ് പറഞ്ഞു നിർത്തുമ്പോൾ നാളെ തീയേറ്ററുകളിലേക്ക് തൊബാമ കാണാൻ പ്രേക്ഷകർ എത്തുമെന്നുള്ള ഉറപ്പും പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്‌സിൽ ആളുകൾ നൽകുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments