‘രാം സേതു’വിന്‍റെ സഹ നിര്‍മ്മാണത്തിന് ഒരുങ്ങി ആമസോണ്‍ പ്രൈം വീഡിയോ

അക്ഷയ്കുമാർ നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് രാം സേതു. ചിത്രത്തിന്റെ സഹനിർമ്മാണത്തിനായി ആമസോൺ പ്രൈം എത്തുന്നു. ഇതിലൂടെ ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയില്‍ സിനിമ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ്.ഇന്ത്യയിലും 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങള്‍ക്കായി രാം സേതു

കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്‍റിയ എന്‍റര്‍ടെയ്ന്‍മെന്‍റ്, ലൈക പ്രൊഡക്ഷന്‍സ്, പ്രൈം വീഡിയോ എന്നിവ നിര്‍മ്മിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രം നിര്‍മ്മാതാവായ ഡോ. ചന്ദ്രപ്രദേശ് ദ്വിവേദിയ്ക്കൊപ്പം അഭിഷേക് ശര്‍മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുഷ്റ ബറുച്ച എന്നിവർ‌ പ്രധാനവേഷത്തിലെത്തുന്നു.