താരത്തിളക്കത്തിൽ ‘അമ്പിളി’ ഓഡിയോ ലോഞ്ച്‌; ചിത്രങ്ങൾ കാണാം

ഗപ്പിക്ക്‌ ശേഷം ജോൺപോൾ ജോർജ്‌ സംവിധാനം ചെയ്ത്‌ സൗബിൻ മുഖ്യ വേഷത്തിലെത്തുന്ന ‘അമ്പിളി’യുടെ ഓഡിയോ ലോഞ്ച്‌ കൊച്ചിയിൽ വെച്ച്‌ നടന്ന ചടങ്ങിൽ നിർവഹിച്ചു. E4 Entertainment ഉം AVA Productions ഉം ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം തൻവി റാം, നവീൻ നസീം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലുലു മാളിൽ വെച്ച്‌ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ നടന്നത്‌. കുഞ്ചാക്കോ ബോബൻ, നസ്രിയ, ദിലീഷ്‌ പോത്തൻ, ഗ്രേസ്‌ ആന്റണി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിഷ്ണു വിജയ്‌ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments