ട്വന്റി ട്വന്റിക്ക് ശേഷം അമ്മയുടെ ചിത്രം; സംവിധാനം രാജീവ് കുമാറും പ്രിയദർശനും, നിർമ്മാണം ആശിർവാദ് സിനിമാസ്

2008 ഇൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായ ട്വന്റി ട്വന്റിക്ക് ശേഷം അമ്മയുടെ ഒരു ചിത്രം വീണ്ടും ഒരുങ്ങുന്നു . അമ്മയുടെ എല്ലാ താരങ്ങളും അണി നിരക്കുന്ന പുതിയ ചിത്രം സംവിധാനം ചെയുന്നത് രാജീവ് കുമാറും പ്രിയദർശനും ചേർന്നാണ് .അമ്മയുടെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന വേളയിൽ ആണ് അമ്മ പ്രദിനിധികൾ ഇക്കാര്യം അറിയിച്ചത് . ട്വന്റി ട്വന്റി ജോഷിയുടെ സംവിധാനത്തിൽ ദിലീപ് ആയിരുന്നു നിർമ്മിച്ചത് എങ്കിൽ ഇത്തവണ അമ്മയുടെ താരങ്ങൾ അണി നിരക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് . രാജീവ് കുമാർ തന്നെ രചന നിർവഹിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

അമ്മയുടെ നൂറ്റിനാല്പത്തിൽ പരം ആർട്ടിസ്റ്റുകൾ ഈ പടത്തിൽ ഉണ്ടാകും എന്നാണ് അറിയുന്നത്. അമ്മയുടെ എല്ലാ താരങ്ങളും അണി നിരക്കുന്നത് കൊണ്ട് തന്നെ ആരാധകർ ഒന്നടങ്കം ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ്.