ഞായറാഴ്‌ച, ജനുവരി 26, 2020

എസ്രയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ; പോസ്റ്റർ ഡിസൈനിൽ വ്യക്തി മുദ്ര പതിപ്പിച്ച ആനന്ദ് രാജേന്ദ്രൻ

സിനിമയുടെ പ്രോമോഷനിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പോസ്റ്ററുകൾ. സിനിമകൾ ജനിച്ച കാലം മുതലേ പോസ്റ്ററുകളും ഉണ്ടായിരുന്നു. വിവിധ പരീക്ഷണങ്ങൾ ഈ മേഖലയിൽ മാത്രം നടക്കുമ്പോൾ അവിടെ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡിസൈനർ ആവുന്നു ആനന്ദ് രാജേന്ദ്രൻ. ‘എസ്ര’ എന്ന പൃഥ്വിരാജ് ചിത്രം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ആനന്ദ് പിന്നീട് ടിയാൻ, ലൂസിഫർ, താക്കോൽ എന്നിങ്ങനെ തന്റെ കഴിവ് മികവുറ്റ പോസ്റ്ററുകൾക്കായി മാറ്റി വച്ചു.

സോഷ്യൽ മീഡിയ വളരെ അധികം സ്വാധീനം ചെലുത്തുന്ന ഈ യുഗത്തിൽ ഒരു സിനിമ ലോകരെ അറിയിക്കുന്നത് പോലും ഒരു പോസ്റ്റർ കൊണ്ടാണ് എന്നതും ഈ കലാകാരനെ ഈ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കൊടുക്കുന്നു. ഇപ്പോഴിതാ ‘അയ്യപ്പനും കോശിയും’ എന്ന സച്ചി ചിത്രവും ലില്ലി എന്ന സിനിമയ്ക്ക് ശേഷം പ്രശോഭ് വിജയൻ ഒരുക്കുന്ന ജയസൂര്യ ചിത്രം ‘അന്വേഷണവും’ ആനന്ദിന്റെ കൈ കൊണ്ട് പിറന്ന പോസ്റ്ററുകളാണ്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഷാജി കൈലാസ്‌ – പൃഥ്വിരാജ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കടുവ’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഡിസൈൻ ചെയ്തതും ആനന്ദ്‌ തന്നെ ആണ്. ഇനിയും ഈ കലാകാരൻ ഉയരങ്ങൾ കീഴടക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. വരും വർഷം പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ – പൃഥ്വിരാജ്‌ കൂട്ടുകെട്ടിൽ ഒരുങ്ങിന്ന ‘എമ്പുരാൻ’ പോസ്റ്റർ ഡിസൈനും ആനന്ദ്‌ തന്നെ ആയിരിക്കും നിർവഹിക്കുക.

avatar
  Subscribe  
Notify of

Trending Articles

ജേക്സ്‌ ബിജോയ്‌ ആണ് താരം; ട്രെന്റിംഗിൽ മുന്നിൽ അയ്യപ്പനും...

ജേക്സ്‌ ബിജോയ് സംഗീതം നൽകിയ രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലറും ടീസറും ആണ് യൂട്യൂബിൽ ഇപ്പോൾ ട്രെന്റിങ്. ടോവിനോ നായകൻ ആവുന്ന ഫോറൻസിക്കും, പൃഥ്വിരാജ് - ബിജു മേനോൻ ടീം വീണ്ടും...

ബുക്ക് മൈ ഷോയിൽ 93% റേറ്റിംഗുമായി ഷൈലോക്ക് പടയോട്ടം...

റിലീസ് ആയി മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോ റേറ്റിങ് 93% കടന്നിരിക്കുകയാണ് ഷൈലോക്ക്. കണ്ടവർ എല്ലാം മികച്ച അഭിപ്രായങ്ങൾ നൽകിയപ്പോൾ കിട്ടിയത് മികച്ച എന്റർടൈനറും മറ്റൊരു ഓണ്ലൈൻ റെക്കോര്ഡുമാണ്....

‘പട’ നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ്‌ പോത്തനും;...

കമൽ കെ എം സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി....

മാസ്സ് കാണിച്ച്‌ ബോസ്, ചടുലത നിറഞ്ഞ ആക്ഷനുമായി മമ്മൂട്ടി...

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാസ്സ് മസാല ചിത്രം ചെയ്യാനൊരുങ്ങിയ മമ്മൂട്ടിയെ പ്രേക്ഷകർ കാത്തിരുന്നത് വലിയ ആകാംഷയോടെ ആയിരുന്നു. പുറത്തിറങ്ങിയ ടീസറും ട്രയ്ലറും വലിയ പ്രതീക്ഷകളും തന്നു കൊണ്ട് അവസാനം...

കണ്ണ് കെട്ടി ബോട്ടിൽ ക്യാപ് ചലഞ്ച്; ഞെട്ടിപ്പിച്ച്‌ കുങ്ഫു...

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ സോഷ്യൽ മീഡിയ...

‘പട’ നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും...

കമൽ കെ എം സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി....

ഞെട്ടിപ്പിക്കുന്ന ആക്ഷൻ തരംഗം മലയാളത്തിലേക്ക് വീണ്ടും;...

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ...

ജേക്സ്‌ ബിജോയ്‌ ആണ് താരം; ട്രെന്റിംഗിൽ...

ജേക്സ്‌ ബിജോയ് സംഗീതം നൽകിയ രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലറും ടീസറും ആണ് യൂട്യൂബിൽ ഇപ്പോൾ ട്രെന്റിങ്. ടോവിനോ നായകൻ ആവുന്ന ഫോറൻസിക്കും, പൃഥ്വിരാജ് - ബിജു മേനോൻ ടീം വീണ്ടും...