‘തണ്ണീർ മത്തൻ ദിനങ്ങൾ’ പോലെ മറ്റൊരു സിനിമയുടെ സെറ്റിലും ഞാൻ ഇത്രയധികം എൻജോയ്‌ ചെയ്തിട്ടില്ല: അനശ്വര

ഉദാഹരണം സുജാത എന്ന സിനിമയിലെ മഞ്ജു വാര്യരുടെ മകളായി വന്ന ആ കൊച്ചു മിടുക്കിയെ മലയാളികൾ അത്ര പെട്ടെന്ന് അങ്ങ്‌ മറക്കാൻ ഇടയില്ല. അനശ്വര രാജൻ എന്ന 11ആം ക്ലാസുകാരിയെ അതിന് ശേഷം പിന്നീട്‌ മലയാളത്തിൽ നമ്മൾ കണ്ടില്ലെങ്കിലും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും താരമാവുകയാണ് ഈ കണ്ണൂർക്കാരി.

ബോബി – സഞ്ജയ്‌ കഥ ഒരുക്കിയ ‘എവിടെ’ എന്ന ചിത്രത്തിലൂടെ ഈ വർഷം വീണ്ടും സിനിമയിലേക്ക്‌ കടന്നുവന്ന അനശ്വര പക്ഷെ താരമാകുന്ന ‘ജാതിക്ക തോട്ടം’ എന്ന ഒരു ഗാനം കൊണ്ടാണ്. നവാഗതനായ ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്യുന്ന ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ഈ ഗാനം ഇതിനോടകം വൻ തരംഗമായിക്കഴിഞ്ഞു. യൂട്യൂബിൽ 3 മില്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞ ഗാനം ടിക്‌ ടോകിലും വാട്സാപ്പ്‌ സ്റ്റാറ്റസുകളിലും ഇപ്പോൾ തരംഗമാണ്.

ടൈസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിൽ തണ്ണീർ മത്തൻ ദിനങ്ങളിലെ പോലെ താനൊരു സെറ്റും ഇത്രയധികം എൻജോയ്‌ ചെയ്തിട്ടില്ല എന്നും ചിത്രീകരണത്തിന്റെ ഭാഗമായി നടത്തിയ മൈസൂർ യാത്ര ഒരു സ്കൂൾ ട്രിപ്‌ പോലെ ആഘോഷിച്ചെന്നും താരം പറയുന്നു. കീർത്തി എന്ന കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. കുമ്പളങ്ങി നൈറ്റ്സ്‌ എന്ന സിനിമയിലൂടെ പ്രശസ്തനായ മാത്യൂ തോമസ്‌, വിനീത്‌ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x