സിനിമ പ്രേമികളുടെ ശ്രദ്ധ നേടി അനശ്വരയുടെ പുതിയ ചിത്രങ്ങൾ

തണ്ണീര്‍മത്തന്‍ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അനശ്വര രാജന്‍. ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ അനശ്വര സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കടല്‍ത്തീരത്തു വച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് അനശ്വര. സാമൂഹിക മാധ്യമങ്ങളിൽ തന്റെ ചിത്രത്തിന് ചുവടെ അനാവശ്യ അഭിപ്രായങ്ങൾ പറയുന്നതിന് എതിരെ അനശ്വര തന്റേടത്തോടെ പ്രതികരിച്ചത് നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’യുടെ ചിത്രീകരണത്തിലാണ് അനശ്വര ഇപ്പോള്‍. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം സംവിധായകന്‍ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനശ്വരയും അര്‍ജുന്‍ അശോകുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കുന്നത്. ‘ഉദാഹരണം സുജാത’, ‘എവിടെ’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ‘ആദ്യരാത്രി’ എന്നിവയാണ് ഇതുവരെ റിലീസിനെത്തിയ അനശ്വരയുടെ ചിത്രങ്ങള്‍.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...