പെപ്പെ തമിഴിൽ, സാക്ഷാൽ വിജയ്‌ക്കൊപ്പം; ദൈവത്തിന് നന്ദി പറഞ്ഞ്‌ താരം

അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ കീഴടക്കിയ ആന്റണി വർഗീസ് എന്ന പെപ്പെ ഇനി തമിഴിലേക്ക്. മാനഗരം ഒരുക്കിയ ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലാണ് പെപ്പെ അഭിനയിക്കുന്നത്. ഗാംഗ്സ്റ്റർ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ ചിത്രത്തിലേക്ക്‌ ആണ് ഇപ്പോൾ മലയാളികളുടെ സ്വന്തം പെപ്പെയെയും അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത്‌. നിർമ്മാതാക്കളായ XB Film Creators ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

പെപ്പെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വാർത്ത പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്‌.

View this post on Instagram

Thank GOD

A post shared by antony varghese (@antony_varghese_pepe) on

ലിജോ ജോസ് പെല്ലിശ്ശേരിയുടേതായി വരുന്ന ജെല്ലിക്കെട്ട്, ആനപ്പറമ്പിലെ വേൾഡ്‌ കപ്പ്‌ എന്നിവയാണ് ആന്റണിയുടേതായി ഇനി പുറത്തു വരാനിരിക്കുന്ന മലയാള ചിത്രങ്ങൾ. പൂജ അവധി കഴിഞ്ഞ ഉടനെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും എന്നാണ് അറിയുന്നത്‌. അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും ഈ ചിത്രം തിയേറ്ററുകളിലെത്തുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments