സുരാജ് വെഞ്ഞാറമൂട് -സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രായിഡ് കുഞ്ഞപ്പന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നു. മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രത്തിന്റെ തമിഴ് റീമേക്ക് ‘കൂഗിള്‍ കുട്ടപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ, ഹിന്ദി റീമേക്കും അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്ക്കര പൊതുവാൾ എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അനില്‍ കപൂറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയ്ത്ത് ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസ് ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി എന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് വാർത്തകൾ.
തമിഴ് റീമേക്കിൽ സുരാജിന്റെ റോളിലെത്തുന്നത് സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്ഷാന് തമിഴില്‍ അവതരിപ്പിക്കുന്നത്. യോഗി ബാബുവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗിബ്രാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.



