അങ്കമാലി ഡയറീസ്‌ തെലുഗു റീമേക്ക്‌ ഫലക്‌നുമ ദാസിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി !!

2017 ൽ പുറത്തിറങ്ങി വൻ വിജയമായ മലയാള സിനിമ അങ്കമാലി ഡയറീസിന്റെ തെലുഗു റീമേക്ക്‌ Falaknuma Das ന്റെ ടീസർ പുറത്തിറങ്ങി. പൊതുവെ മലയാള സിനിമയുടെ അന്യഭാഷ റിമേക്ക്‌ വരുമ്പോൾ ‘റീമേക്ക്‌ ദുരന്തം’ ആകാറാണ് പതിവ്‌. പക്ഷെ ഇത്തവണ നേരെ തിരിച്ചാണ്, ഒറിജിനലിനോട്‌ കട്ടക്ക്‌ നിൽക്കുന്ന കിടിലൻ ടീസർ തന്നെയാണ് ഫലക്നുമ ദാസിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്‌.

പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന വിശ്വക്സെൻ തന്നെയാണ് ചിത്രം സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌ എന്നത്‌ ഫലക്‌നുമ ദാസിന്റെ ഒരു പ്രത്യേകതയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തെലുഗു ചിത്രം ‘ഈ നഗരാനികി ഏമൈന്തി’യിലെ ‘സൈക്കോ വിവേക്‌’ എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറക്കാൻ ഇടയില്ല.

ഏതായാലും ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ‘കൾട്ട്‌’ സ്റ്റാറ്റസ്‌ വന്ന സിനിമയോട്‌ എത്രമാത്രം തെലുഗു റീമേക്ക്‌ നീതിപുലർത്തുമെന്ന് നമുക്ക്‌ കണ്ടറിയാം. ടീസർ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്‌. പല ഫേസ്ബുക്ക്‌ സിനിമ ഗ്രൂപ്പിലും വരുന്ന പോസ്റ്റുകൾ ഇതിന് തെളിവാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments